ബ്രാഹ്മ മുഹൂർത്തം(Braahma Muhoortham)
“ബ്രാഹ്മേ മുഹൂർത്തേ ഉത്തിഷ്ഠേത് സ്വസ്ഥോ രക്ഷാർത്ഥമായുഷഃ “
“ബ്രാഹ്മേ മുഹൂർത്തേ ഉത്തിഷ്ഠേത് സ്വസ്ഥോ രക്ഷാർത്ഥമായുഷഃ “
= സ്വസ്ഥൻ / ആരോഗ്യവാൻ ആയുസ്സിന്റെ രക്ഷയ്ക്കായി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീയ്ക്കണം .
ബ്രാഹ്മ മുഹൂർത്തം = ഉദയത്തിനു ഏഴര നാഴികയുള്ളപ്പോൾ എന്നും അഞ്ചു നാഴികയുള്ളപ്പോൾ എന്നും നാല് നാഴികയുള്ളപ്പോൾ എന്നുമൊക്കെ വിഭിന്നാഭിപ്രായങ്ങൾ ഉണ്ട് .
അതിനാൽ ഇതിനെ വൃത്തിഭേദമനുസരിച്ചു വികൽപിച്ചു കാലനിര്ണയം ചെയ്യാവുന്നതാണ്.
1 – രാത്രിക്കു ത്രിയാമ എന്നൊരു പേരുകൂടിയുണ്ട്. അതിനാൽ അന്ത്യയാമത്തോട് കൂടി ( നാലാമത്തെ), ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നു എന്നൊരു മതം.

2 – ആ അന്ത്യയാമം രണ്ടായി പകത്തു രണ്ടു സന്ധ്യയ്ക്കുമായി വെച്ചാൽ , രാത്രി എന്നത് ആദ്യ യാമാർദ്ദത്തിന്റെയും അന്ത്യ യാമാർദ്ദത്തിന്റെയും മധ്യത്തിലുള്ള ത്രിയാമമായി വരും. അങ്ങനെ വരുമ്പോൾ രാത്രിശേഷം ആ ഉദയ സന്ധ്യ കാലം ബ്രാഹ്മ മുഹൂർത്തമായി വരുന്നു.
3 – അങ്ങനെയല്ല രാത്രിയെ മൂന്നായി ഭാഗിച്ചു , അതിലൊരു ഭാഗത്തെ അഞ്ചു നാഴികവീതമുള്ള തുല്യര്ദ്ദങ്ങളാക്കി രണ്ടു സന്ധ്യകളായി കല്പിക്കുക. അപ്പോൾ അഞ്ചു നാഴിക പുലരുവാനുള്ള സമയത്തു രാത്രി അവസാനിച്ചു സന്ധ്യ തുടങ്ങുന്നതിനാൽ അതാണ് ബ്രാഹ്മ മുഹൂർത്തമെന്നും ഉണർന്നെണീക്കേണ്ടത് ആ സമയത്തുമാണ് എന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.
(മുഹൂർത്തം രണ്ടു നാഴികയാണെന്നും അല്ല രണ്ടര നാഴികയാണെന്നും രണ്ടഭിപ്രായമുണ്ട്. ഇവർ മുഹൂർത്തത്തെ രണ്ടര നാഴികയിട്ടാണ് ഗണിച്ചിരിക്കുന്നതു.)
4 – ഇതിനു പുറമെ രാത്രിയെ പന്ത്രണ്ടായും പതിനറെയും ഭാഗിച്ചു അതിലൊന്നായ രണ്ടര നാഴികേയും ഒന്നേമുക്കാലേ അരയ്ക്കാൽ നാഴികേയും ബ്രാഹ്മ മുഹൂർത്തമായി കല്പിക്കുന്നവരും ഉണ്ട്.
സത്യത്തിൽ ഉണർന്നെണീയ്ക്കേണ്ട സമയം മനുഷ്യരുടെ വിവിധ വൃത്തിയേയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ടു രാത്രിയുടെ അവസാനത്തെ ഏഴര നാഴിക മുമുക്ഷുക്കൾക്കും അഞ്ചുനാഴിക തത്വദർശികൾക്കും മൂന്നേമുക്കാൽ നാഴിക ഉത്തമ ഗൃഹസ്ഥന്മാർക്കും രണ്ടര നാഴിക സാധാരണക്കാർക്കും ഒടുവിലത്തേത് കുഴിമടിയന്മാർക്കും കൊള്ളാവുന്ന ബ്രാഹ്മ മുഹൂർത്തമാകുന്നു.

“യോംശശ്ചതുർത്ഥ: ഷഷ് ഠോ വാപ്യഷ്ടമോ ദ്വാദശോ ഽഥവാ
നിശായാ : ഷോഡശോ ബ്രാഹ്മോ മുഹൂർത്ത: സ്വ സ്വ വൃത്തിതാ :”
നിശായാ : ഷോഡശോ ബ്രാഹ്മോ മുഹൂർത്ത: സ്വ സ്വ വൃത്തിതാ :”
Dr.Siju Sijunivas Muraleedharan
Consultant in Ayurveda and Astrology.
Sreepathy CVN Kalari Ayurveda Clinic, Ettumanoor.P.O.
Consultant in Ayurveda and Astrology.
Sreepathy CVN Kalari Ayurveda Clinic, Ettumanoor.P.O.
Phone : +91 9526781360