കളരിയുഴിച്ചിലിൻ്റെ ഗുണങ്ങൾ
- കളരിയുഴിച്ചിലി ലൂടെ നാഡീഞരമ്പുകൾക്കു ഉത്തേജനവും ഉണർവുമുണ്ടാകുന്നു .
- രക്തചന്ക്രമണം ക്രമപ്പെടുന്നതുവഴി ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ ഉഛ്വാസം, വിയർപ്പു , മൂത്രം , മലം തുടങ്ങിയവയിലൂടെ പുറന്തള്ളപ്പെടുന്നു .
- ലസികചൻക്രമണം വർധിപ്പിച്ചു, ശരീരത്തിലുള്ള നീർക്കെട്ടിനെ കുറച്ചു രക്തശുദ്ധി ഉണ്ടാക്കി രോഗപ്രതിരോധ ശക്തിയെ വർധിപ്പിക്കുന്നു.
- ആന്തരികാവയവങ്ങളുടെ പ്രവർത്തനം ശരിയാക്കുന്നു
- ശരീരത്തിന്റെ ഘടനാപരമായ ദോഷങ്ങളെ മാറ്റി പൂർവസ്ഥിതിയിലാക്കുന്നു.
- ദുര്മേദസ്സിനെ കുറച്ചു മെയ്‌സ്വാധീനം വർധിപ്പിക്കുന്നു.
- ശരീരത്തിൻ്റെ ആകാരഭംഗിയെയും ത്വക്കിൻ്റെ സൗന്ദര്യത്തേയും വർദ്ധിപ്പിക്കുന്നു.
- സിരാധാമണികളിലുള്ള തടസ്സങ്ങളെ നീക്കി രക്ത ചംക്രമണം ക്രമത്തിലാക്കുന്നു.
- ശരീരത്തിന്റെ പലഭാഗത്തുമുണ്ടാകുന്ന വേദനകളെ ഇല്ലതാക്കുന്നു.
- രോഗപ്രതിരോധ ശേഷിയെ വർധിപ്പിച്ചു പല രോഗങ്ങളിൽ നിന്നും ആ രോഗത്താലുള്ള ഉപദ്രവം വ്യാധികളിൽ നിന്നും മുക്തിനൽകുന്നു.( സ്വാനുഭവം- ഒൻപതു ദിവസത്തെ ഉഴിച്ചിൽ കൊണ്ട് മൂന്നു വർഷമായി എടുത്തുകൊണ്ടിരുന്ന ഇന്സുലിന് നിർത്തുവാനും പിന്നീടുള്ള 3 മാസത്തെ സമാനചികിത്സാകൊണ്ടു പ്രമേഹത്തിൽനിന്നും പൂർണമുക്തിയും ഉണ്ടായിട്ടുണ്ട്.. അതുപോലെ തന്നെ 30 വർഷമായ പ്രമേഹത്താലുള്ള നാഡിവൈകല്യത്താൽ തളർന്നു പോയ കാൽപത്തികളുടെ ചലനശേഷി തിരിച്ചു ലഭിക്കുകയും ഇൻസുലിന്റെ അളവ് പകുതിയോളം കുറക്കുവാനും സാധിച്ചിട്ടുണ്ട്)
- പഞ്ചേന്ദ്രിയങ്ങൾക്കു പുതിയ ഉണർവ് നൽകി കാര്യക്ഷമതയെ വർധിപ്പിക്കുന്നു.
- വ്യായാമം ചെയ്യുവാൻ സാധിക്കാത്തവർക്ക് കളരിയുഴിച്ചിലിലൂടെ വ്യായാമത്തിന്റെ ഫലം ലഭിക്കുന്നു.
- പേശികളിലെ നീർക്കെട്ട്, വലിച്ചിൽ, ക്ഷതം , കല്ലിപ്പ് എന്നിവയെ മാറ്റി സ്വാഭാവികമായ പ്രവർത്തനത്തെ പുനഃസ്ഥാപിക്കുന്നു .
- സന്ധികളുടെയും മറ്റും പ്രവർത്തന ശേഷി വര്ധിപ്പിക്കുന്നതിനാൽ കളരിയുഴിച്ചിലിലൂടെ പ്രായാധിക്ക്യം മൂലം ഉണ്ടാകുന്നതും മറ്റുപല രോഗങ്ങളാലും ഉണ്ടാകുന്ന ശാരീരിക വൈഷമ്യങ്ങളിൽ നിന്ന് മുക്തി നേടാം.
- പലവിധത്തിലുള്ള ശാരീരിക ക്ഷതങ്ങളിൽ നിന്നും സുഖം പ്രാപിക്കുന്നു.
- പല രോഗങ്ങളാലും നഷ്ടപെട്ട ശരീര കാന്തിയെ വീണ്ടെടുക്കാം.
- ഉത്ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക സങ്കർഷങ്ങളെ മാറ്റി മനസ്സിന് ഉന്മേഷവും സന്തോഷവും ഉണർവും നൽകുന്നു.
- മനുഷ്യ മനസ്സി ൻെറയും ശരീരത്തിന്റെയും നവീകരണത്തിന് ഏറ്റവും ഉത്തമമായ ചികിത്സാ പദ്ധതിയാണ് കളരിയുഴിച്ചിൽ.